സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹേബിന്റെ സേവനകാലാവധി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹേബിന്റെ സേവനകാലാവധി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനം. പൊലീസ് മേധാവിയായി അദ്ദേഹം ചുമതലയേറ്റ 2023 ജൂലൈ ഒന്ന് മുതല്‍ രണ്ട് വര്‍ഷമായാണ് നിശ്ചയിച്ചത്. ഇതോടെ 2025 ജൂണ്‍ വരെ അദ്ദേഹത്തിന് തുടരാനാകും. നിലവിലുള്ള സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്താണ് മന്ത്രിസഭയുടെ തീരുമാനം. അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി ഗ്രേഷ്യസ് കുര്യാക്കോസിനെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഹൈക്കോടതിയില്‍ അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി മൂന്ന് വര്‍ഷകാലയളവിലേക്കാണ് നിയമിക്കുന്നത്. കൊച്ചി കലൂര്‍ സ്വദേശിയാണ്.

വ്യവസായ വകുപ്പിന് കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മനേജിങ്ങ് ഡയറക്ടര്‍മാരെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ്- വി കുട്ടപ്പന്‍ പിള്ള, കേരള സ്റ്റേറ്റ് കയര്‍ മെഷീനറി മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ് – എം കെ ശശികുമാര്‍, സ്റ്റേറ്റ് കാഷ്യൂ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് – കെ സുനില്‍ ജോണ്‍, ദി കേരള സിറാമിക്‌സ് ലിമിറ്റഡ് – എസ് ശ്യാമള, കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്‌സ് ലിമിറ്റഡ് – കൃഷ്ണകുമാര്‍ കൃഷ്ണവിലാസ് ഗോപിനാഥന്‍ നായര്‍, കെല്‍ട്രോണ്‍ ഇലക്ട്രോ സിറാമിക്‌സ് ലിമിറ്റഡില്‍ എംഡിയായി ഇ കെ ജേക്കബ് തരകനെയും നിയമിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top