തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ കസ്റ്റംസിന്റെ മിന്നല്‍ പരിശോധന

തിരൂര്‍: തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരി ശോധന. റാഡോ, കാസിയോ, ടി സോട്ട് തുടങ്ങി വിവിധ കമ്പനി വാച്ചുകളുടെ ഡ്യൂപ്ലിക്കേറ്റ് തിരുര്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരും തിരൂര്‍ പൊലീസും ചേര്‍ന്ന് പരിശോധന നടത്തിയത്. പത്തോളം കടകളില്‍ നടന്ന പരിശോധനയില്‍ റാഡോ, കാസിയോ, ടിസോട്ട് തുടങ്ങിയ കമ്പനികളുടെ ഡ്യൂപ്ലി ക്കേറ്റ് വാച്ചുകളുടെ ശേഖരം പിടിച്ചെടുത്തു. വില്‍പ്പന നടത്തിയ കട കള്‍ക്കെതിരെ കേസെടുത്തു.

ഇതിനിടെ, മിന്നല്‍ പരിശോധനക്കെതിരെ പ്രതിഷേധവുമായി തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് രംഗത്തെത്തി. കോപ്പിറൈറ്റിന്റെ് പേരില്‍ ദക്ഷിണേന്ത്യയിലെ ഏറ്റ വും വലിയ വിദേശ-സ്വദേശ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റിനെ തകര്‍ക്കാനുള്ള ശ്രമത്തില്‍നിന്ന് അധികാരികള്‍ പിന്തിരിയണമെന്ന് തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് യോഗം ആവശ്യപ്പെട്ടു. ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉറവിടം കണ്ടെത്തി നട പടിയെടുക്കുന്നതിനു പകരം മൂന്നാംകക്ഷിയായ ചെറുകിട വ്യാപാരികളുടെമേല്‍ നടപടിയെടുക്കരുതെന്നും ഭാരവാഹികള്‍ ആവ ശ്യപ്പെട്ടു.

പ്രസിഡന്റ് പി എ ബാവ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സമദ് പ്ലസന്റ്. വര്‍ക്കിങ് പ്രസിഡന്റ് പി പി അബ്ദുറഹിമാന്‍, ട്രഷറര്‍ പി എ റഷീദ്, വൈസ് പ്രസിഡന്റുമാരായ സി മമ്മി, അബ്ദുറഹിമാന്‍ ഹാജി, സീനത്ത് ജലീല്‍, സെക്രട്ടറിമാരായ ഷബീബ്, ഷാഫി, അനില്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top