കോഴിക്കോട് കൊടിയത്തൂര്‍ കാരാട്ട് കടവില്‍ ഇന്നലെ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് 7 മണിയോടുകൂടിയാണ് കാരാട്ട് സ്വദേശിനി ഉമ്മാച്ചുകുട്ടി (80)യെ കാണാതായത്.
തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഉമ്മാച്ചുകുട്ടിയുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വീടിന് തൊട്ടടുത്തുള്ള കാരാട്ട് കടവില്‍ വച്ച് കണ്ടെത്തിയത്.
തുടര്‍ന്ന് മുക്കം ഫയര്‍ഫോഴ്‌സും പൊലീസും സന്നദ്ധപ്രവര്‍ത്തകരും തിരച്ചില്‍ നടത്തുകയായിരുന്നു. പാഴൂര്‍ പമ്പ്ഹൗസിന്റെ സമീപത്തു വെച്ചാണ് മൃതദേഹം ലഭിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




