HIGHLIGHTS : Lesbian girlfriend complains that her partner has been abducted by relatives

ഹര്‍ജിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാന്‍ കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയോട് കോടതി നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
പ്രായപൂര്‍ത്തിയായവര്‍ എന്ന നിലയില്‍ രണ്ടുപേര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്നും നിയമ സംവിധാനത്തിലൂടെ പൊലീസും കോടതിയും ഇടപെടണമെന്നാണ് ആദില പറയുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിയമ വ്യവസ്ഥ അനുസരിച്ച് ഇരുവരെയും സ്വതന്ത്രമായി ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന നിലപാടിലാണ് ആദില.
