നീരോല്‍പ്പാലത്ത് ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തേഞ്ഞിപ്പലം: കഴിഞ്ഞദിവസം യൂണിവേഴ്സിറ്റി നീരോല്‍പാലം തുറക്കല തോട്ടില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പള്ളിക്കല്‍ ബസാര്‍ സ്വദേശി ജിതീഷ് (28) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെടുത്തത്.

ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസസും പൊലീസും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് രണ്ട് ദിവസമായി തെരച്ചിലില്‍ നടത്തിവരുകായിയരുന്നു. ഇതിനിടയിലാണ് ഇന്നു രാവിലെയാണ് മൃതദേഹം ലഭിച്ചത്.

വെള്ളിയാഴ്ച്ച രാത്രി 10.30 ന് കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെയായിരുന്നു ജിതീഷ് ഒഴുക്കില്‍പ്പെട്ടത്.

 

Share news
error: Content is protected !!
Scroll to Top