തിരുവനന്തപുരത്ത് സമരം ചെയ്ത 3000 പേര്‍ക്കെതിരെ കേസ്

Case against 3000 protesters in Thiruvananthapuram

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സമരം ചെയ്ത 3000 പേര്‍ക്കെതിരെ കേസെടുത്തു. സെക്രട്ടറിയേറ്റിന്റെ മുന്‍പില്‍ സമരം ചെയ്തവര്‍ക്കെതിയാണ് പോലീസ് കേസെടുത്തത്. കൊവിഡ് മാനദണ്ഡ ലംഘനം, സംഘം ചേരല്‍, പൊലീസിനെ ആക്രമിക്കല്‍, സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

യുവമോര്‍ച്ച, മഹിള മോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഏറെ കേസുകളും. 25 എഫ്‌ഐആറുകളാണ് കഴിഞ്ഞ എട്ടുദിവസത്തിനിടെ രജിസ്റ്റര്‍ ചെയ്തത്. വിവിധ സമരങ്ങളിലായി 500 പേരെ അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിലും തിരുവനന്തപുരത്ത് വിവധ രാഷ്ട്രീയ സംഘടനകള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സമരക്കാര്‍ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി തന്നെ രംഗത്തെത്തിയിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •