രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം; എളമരം കരീമും കെകെ രാഗേഷും ഉള്‍പ്പെടെ 8 പ്രതിപക്ഷ എം പി മാര്‍ക്ക് സസ്‌പെന്‍ഷന്‍

Protest against Agriculture Bill in Rajya Sabha; Eight opposition MPs, including Elamaram Kareem and KK Ragesh, have been suspended

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദില്ലി: രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന് എട്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള സിപിഐഎം എംപിമാരായ കെകെ രാഗേഷ്, എളമരം കരീം എന്നിവരുള്‍പ്പെടെ എട്ട് എംപിമാരെയാണ് രാജ്യസഭയില്‍ നിന്ന് ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചെന്ന് ആരോപിച്ചാണ് നടപടി. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് പുറമെ ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസാക്കിയത്. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്റ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയ രണ്ടു ബില്ലുകള്‍. ബില്ലുകള്‍ പാസാക്കിയതോടെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറി പ്രതിഷേധിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •