
തിരുവല്ലം പനത്തുറയില്‍ കടലില്‍ മൃതദേഹം കണ്ടെത്തിയ മൃതദേഹം മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടേത്. വര്‍ക്കല സ്വദേശി സമദിന്റേത് എന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കോസ്റ്റല്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം മുതലപ്പൊഴിയില്‍ അപകടം നടന്ന് ഇന്നേയ്ക്ക് നാല് ദിവസമായി. നേവിയും, കോസ്റ്റ്ഗാര്‍ഡും, തീരദേശ പൊലീസും, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും എല്ലാം ചേര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ആളുകള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്ന ഭാഗത്ത് പുലിമുട്ടിലെ കല്ലും വലയുടെ അവശിഷ്ടങ്ങളും വടവും മാറ്റിനോക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനായി വിഴിഞ്ഞം അദാനി പോര്‍ട്ടില്‍ നിന്നും ചവറ കെഎംഎംഎല്ലില്‍ നിന്നും കൂറ്റന്‍ ക്രെയിനുകള്‍ എത്തിച്ചു. ഈ ക്രെയിനുകള്‍ക്ക് പുലിമുട്ടിലേക്ക് കടന്നുവരാന്‍ വഴിയൊരുക്കാന്‍ മരങ്ങള്‍ വരെ പിഴുതുമാറ്റിയാണ് രക്ഷാപ്രവര്‍ത്തനം നീങ്ങുന്നത്.




