മലയാളി ഉടന്‍പിറപ്പുകള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍

ചെന്നൈ : ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഭിന്നതകള്‍ അകറ്റി നമുക്ക് ബന്ധം ശക്തിപ്പെടുത്താമെന്ന് സ്റ്റാലിന്‍ സമൂഹമാധ്യമത്തില്‍ മലയാളത്തില്‍ കുറിച്ചു. ‘എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാകില്ലെന്നും ഓണം പുതിയൊരു കാലത്തിന്റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡര്‍ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു. ഭിന്നതകള്‍ അകറ്റി നമുക്ക് ഈ ബന്ധം ശക്തിപ്പെടുത്താം സ്റ്റാലിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഓണാശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പ്:-

പൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ വരവേൽക്കുന്ന എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും എൻ്റെ ഓണാശംസകള്‍!

എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല!

ഓണം പുതിയൊരു കാലത്തിന്റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡർ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു. ഭിന്നതകൾ അകറ്റി നമുക്ക് ഈ ബന്ധം ശക്തിപ്പെടുത്താം!

Happy Onam

 

Share news
error: Content is protected !!
Scroll to Top