
താനൂര്‍: കടല്‍ക്ഷോഭത്തില്‍ വള്ളവും മത്സ്യബന്ധന ഉപകരണങ്ങ ളും നഷ്ടമായി. താനൂര്‍ ഹാര്‍ ബര്‍ പരിസരത്ത് ചൊവ്വ പകല്‍ പന്ത്രണ്ടോടെയാണ് അപകടം. രാവിലെ ആറിന് ഹാര്‍ബറില്‍നിന്നും മത്സ്യബ ന്ധനത്തിന് പുറപ്പെട്ട താനൂര്‍ സ്വദേശി തങ്ങള്‍ കുഞ്ഞാലി ക്കാനകത്ത് നിസാറിന്റെ ഉടമ സ്ഥതയിലുള്ള വള്ളമാണ് തകര്‍ന്നത്.
വള്ളത്തിലുണ്ടാ യിരുന്ന 9.9 എച്ച്പി എന്‍ജിനും വലയും നഷ്ടമായി. മൂന്നര ലക്ഷം രൂപയുടെ നഷ്ടം കണ ക്കാക്കുന്നു. മത്സ്യത്തൊഴിലാ ളികളായ തങ്ങള്‍ കുഞ്ഞാലി ക്കാനകത്ത് ഇസ്മായില്‍, ജു നൈസ്, തെക്കകത്ത് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




