വധക്കേസ് പ്രതിയെ തേടിപ്പോയ വള്ളം മറിഞ്ഞു; ഒരു പോലീസുകാരൻ മരിച്ചു

തിരുവനന്തപുരം : കടയ്ക്കാവൂരിൽ വെള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട പോലീസുകാരൻ മരിച്ചു. എസ് എ പി ക്യാമ്പിലെ പോലീസുകാരനും ആലപ്പുഴ പുന്നപ്ര സ്വദേശിയുമായ ബാലു (27) ആണ് മരിച്ചത്. വർക്കല ശിവഗിരി ഡ്യൂട്ടിക്കായി എസ് എപി ബറ്റാലിയനിൽ നിന്നും നിയോഗിച്ചിരുന്ന പോലീസുകാരനാണ് ബാലു.

വർക്കല ശിവഗിരിയിൽ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. പോത്തൻകോട് കൊലപാതക കേസിലെ പ്രതിയെ പിടിക്കാൻ എത്തിയ സംഘത്തിൻറെ വള്ളമാണ് മറിഞ്ഞത്. വർക്കല പണയിൽ കടവ് പാലത്തിന് സമീപമാണ് അപകടം. പോത്തൻകോട് സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ കണ്ടെത്താൻ എത്തിയ സംഘത്തിൻറെ വെള്ളം മറയുകയായിരുന്നു.

സിഐ അടക്കം നാലു പേരാണ് വെള്ളത്തിൽ ഉണ്ടായിരുന്നത്. മൂന്നു പേർ നീന്തി രക്ഷപ്പെട്ടു. എന്നാൽ ആലപ്പുഴ സ്വദേശി ബാലുവിനെ കാണാതായി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് നടത്തിയ തിരച്ചിലിൽ ബാലുവിനെ കണ്ടെത്താനായി. വള്ളം മറിഞ്ഞതിനു സമീപത്ത് നിന്നാണ് കണ്ടെത്തിയത്. ഉടൻ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share news
error: Content is protected !!
Scroll to Top