
മഹാരാഷ്ട്ര : തന്റെ ഒരു കുഞ്ഞിനെ കൊന്നതിന് 250 ലധികം നായക്കുഞ്ഞുങ്ങളെ കൊന്ന് പ്രതികാരം തീർത്ത് കുരങ്ങൻ കൂട്ടം. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം .
ദിവസങ്ങൾക്ക് മുമ്പ് തെരുവുപട്ടികൾ ചേർന്ന് കുരങ്ങൻ കുഞ്ഞിനെ കൊന്നു. ഇതിന് പ്രതികാരമായാണ് വാനരപ്പട നായ്ക്കുട്ടികളെ കൂട്ടമായി കൊന്നൊടുക്കുന്നത്. ഉയരമുള്ള സ്ഥലങ്ങളിൽ നായക്കുട്ടികളെ പിടിച്ച് കൊണ്ടു പോയി അവിടെ നിന്നും താഴേക്ക് എറിഞ്ഞാണ് നായക്കുട്ടികളെ കുരങ്ങന്മാർ കൊല്ലുന്നത്. കഴിഞ്ഞ ഒരു മാസമായി ഗ്രാമത്തിൽ ഈ പ്രതികാര കൊലപാതകം തുടരുന്നു.
കുരങ്ങുകൾ കുഞ്ഞുങ്ങളെ കൊല്ലാൻ ആരംഭിച്ചതോടെ തെരുവ് നായ്ക്കളും ആക്രമണകാരികൾ ആയിട്ടുണ്ട്. നാട്ടുകാർ കുരങ്ങുകളെ പിടിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടു എങ്കിലും ഒരു കുരങ്ങിനെ പോലും പിടിക്കാൻ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല.




