വള്ളം നിര്‍മാണ ഷെഡിന് തീപിടിച്ചു

താനൂര്‍: ഒട്ടുംപുറം ഫാറൂഖ് പള്ളിക്കുസമീപം വള്ളം നിര്‍മാണ ഷെഡിന് തീ പിടിച്ചു. നെയ്യല്‍ ഷാജിയുടെ ഉട മസ്ഥതയിലുള്ള ഓലമേഞ്ഞ ഷെഡാണ് ശനിയാഴ്ച വൈകിട്ട് കത്തിയത്.

മര ഉരുപ്പടികള്‍, പണിയന്ത്ര ങ്ങള്‍, ഷെഡ് എന്നിവ നശിച്ചു. താനൂര്‍ പൊലീസ്, അഗ്‌നിരക്ഷാ വിഭാഗം, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് തീയണച്ചു. സമീപത്താ യി ഓലവീടുകളും തെങ്ങുകളും ഉണ്ട്. ഇവയിലേക്ക് തീപടരാതെ അണയ്ക്കാനായതിനാല്‍ വലിയ നഷ്ടമുണ്ടായില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top