Section

malabari-logo-mobile

നീതിന്യായ വ്യവസ്ഥ തന്നെ ഒരു അതിജീവിതയെ തോല്‍പിക്കരുത്’: ഡബ്ലിയുസിസി

HIGHLIGHTS : The justice system itself should not defeat a super-life': WCC

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിക്കപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്യുസിസി. നീതി നേടിയെടുക്കാന്‍ നടിക്ക് പിന്തുണയെന്ന് ഡബ്യുസിസി അറിയിച്ചു. നികൃഷ്ടമായ നിയമലംഘനത്തെ അതിശക്തമായി അപലപിക്കുകയും കര്‍ക്കശമായ ശിക്ഷണനടപടികള്‍ വേണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. നടിയെ മാത്രമല്ല സമാന സാഹചര്യത്തില്‍ നീതിക്കായി പോരാടുന്ന മുഴുവന്‍ സ്ത്രീകളെയും മുറിവേല്‍പ്പിച്ചിരിക്കുന്നു. നടന്നത് നീതിബോധമുള്ള ഏതൊരു വ്യക്തിയെയും ഞെട്ടിക്കുന്നതെന്ന് വ്യക്തമാക്കിയ വനിതകൂട്ടായ്മ നീതിന്യായ വ്യവസ്ഥ തന്നെ അതിജീവിതയെ തോല്‍പ്പിക്കുന്ന നടപടി ഞെട്ടിച്ചുവെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ്

sameeksha-malabarinews

2017 നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡില്‍ നിന്നും അതിപ്രധാന വിവരങ്ങള്‍ ചോര്‍ന്നു എന്ന സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുമുള്ള വെളിപ്പെടുത്തല്‍ നീതിബോധമുള്ള ഏതൊരു വ്യക്തിയെയും ഞെട്ടിക്കുന്നു. പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണ്. അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട നീതിന്യായ വ്യവസ്ഥ തന്നെ ഒരു സ്ത്രീയെ, അതിജീവിതയെ ഇങ്ങിനെ തോല്‍പ്പിക്കാന്‍ പാടുണ്ടോ? കോടതി അവളുടെ മാന്യതയെ ഹനിക്കുന്ന വീഡിയോ ഫൂട്ടേജുകള്‍ കാണാന്‍ ആരേയും അനുവദിക്കില്ല’ എന്നതായിരുന്നു ഞങ്ങളുടെ വിശ്വാസം.

കോടതിയുടെ സുരക്ഷയിലിരുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു പല തവണ മാറിയിരിക്കുന്നു എന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍ അവളെ മാത്രമല്ല സമാന സാഹചര്യത്തില്‍ നീതിക്കായി പോരാടുന്ന മുഴുവന്‍ സ്ത്രീകളെയും മുറിവേല്‍പ്പിച്ചിരിക്കുന്നു. അവള്‍ എഴുതിയതു പോലെ ‘ഓരോ ഇന്ത്യന്‍ പൗരന്റെയും അവസാനത്തെ അത്താണിയാണ് നീതിന്യായ വ്യവസ്ഥ.’ സന്ധിയില്ലാതെ അവള്‍ നടത്തുന്ന നിയമയുദ്ധത്തെ നീതിപീഠം കണ്ടില്ലെന്ന് നടിക്കില്ല എന്നു തന്നെ ഞങ്ങള്‍ കരുതുന്നു. ഈ നികൃഷ്ടമായ നിയമലംഘനത്തെ അതിശക്തമായി അപലപിക്കുകയും കര്‍ക്കശമായ ശിക്ഷണനടപടികള്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഏറെ നിസ്സഹായതയോടെ എന്നാല്‍ പ്രത്യാശ നശിക്കാതെ പോരാടുന്ന സഹപ്രവര്‍ത്തകയ്ക്ക് ഒപ്പം ഞങ്ങള്‍ നിലകൊള്ളുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!