Section

malabari-logo-mobile

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍പുലരി കണി കണ്ടുണര്‍ന്ന് നാടെങ്ങും ഇന്ന് വിഷു ആഘോഷം

HIGHLIGHTS : Vishu is celebrated all over the country after seeing the golden thread of prosperity and abundance

ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു. വിഷുക്കണി കണ്ടുണര്‍ന്നും വിഷുക്കൈനീട്ടം നല്‍കിയും നാടെങ്ങും ഇന്ന് വിഷു ആഘോഷിക്കുന്നു.
കാര്‍ഷികസമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കണ്‍തുറക്കുന്ന പ്രതീക്ഷയുടെ ദിനമാണ് വിഷു. മേടമാസത്തിലെ വിഷുപ്പുലരിയില്‍ കണ്ടുണരുന്ന കണി ആ വര്‍ഷം മുഴുവന്‍ ജീവിതത്തില്‍ ഐശ്വര്യവും സൗഭാഗ്യങ്ങളും കൊണ്ടുവരും എന്നാണ് വിശ്വാസം.

വിഷുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണു വിഷുക്കണി. സമ്പല്‍ സമൃദ്ധമായ ഭാവി വര്‍ഷമാണു കണി കാണലിന്റെ സങ്കല്‍പം. വിഷുത്തലേന്നു തന്നെ വീടുകളിലും ക്ഷേത്രങ്ങളിലും കണിയൊരുക്കങ്ങള്‍ നടത്തുന്നു. കാര്‍ഷിക സമൃദ്ധിയുടെ നിറ കാഴ്ചകളുമായാണ് കണി ഒരുക്കുന്നത്. പരമ്പരാഗത രീതി അനുസരിച്ച് നിലവിളക്കിനു മുന്നില്‍
ഓടുളിയില്‍ കുത്തരി നിറച്ച് അതിനു മുകളില്‍ കണിക്കൊന്ന
പൂവും മാങ്ങയും ചക്കയും നാളികേരവും ഉള്‍പ്പെടെയുള്ള ഫല വര്‍ഗങ്ങളും ഗ്രന്ഥവും നാണയവും കണ്ണാടിയും കോടി മുണ്ടുമെല്ലാം വച്ചാണ് കണിയൊരുക്കുക. ഭഗവാന്റെ വിഗ്രഹം അല്ലെങ്കില്‍ ചിത്രവും ഒപ്പം വയ്ക്കും. ഇന്ന് പുലര്‍ച്ചെ നിലവിളക്ക് തെളിച്ചാണു കണി കാണല്‍. തുടര്‍ന്നു കുടുംബത്തിലെ മുതിര്‍ന്നവര്‍ കൈനീട്ടം നല്‍കും.

sameeksha-malabarinews

ഇന്നലെ വിപണിയില്‍ വിഷു കണിക്കും സദ്യയ്ക്കുമായി സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കായിരുന്നു . കണി ഒരുക്കാനുള്ള കണിവെള്ളരിയും കൊന്നപ്പൂക്കളും സദ്യവട്ടങ്ങള്‍ക്കുള്ള സാധനങ്ങളും വാങ്ങാനും കൂടുതല്‍പേര്‍ എത്തിയതോടെ നിരത്തുകളിലും വ്യാപാര കേന്ദ്രങ്ങളിലും തിരക്കേറി. പടക്ക വിപണിയും സജീവമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!