Section

malabari-logo-mobile

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് ഇന്ന് കേന്ദ്രസർക്കാർ പാർലമെൻറിൽ അവതരിപ്പിക്കും

HIGHLIGHTS : The bill to repeal the agricultural laws will be introduced by the Central Government in Parliament today

പാർലമെൻറ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകുമ്പോൾ വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് ഇന്ന് അവതരിപ്പിക്കും. ഒരു വർഷം നീണ്ട കർഷക സമരത്തെ തുടർന്ന് മൂന്ന് കർഷകദ്രോഹ നിയമം മോദി സർക്കാരിന് പിൻവലിക്കേണ്ടി വന്നു.

ശൈത്യകാല സമ്മേളനത്തിന് ആദ്യദിനം ഇരുസഭകളും രാവിലെ 11 മണിക്കാണ് സമ്മേളിക്കുക. ഇന്നത്തെ സമ്മേളനത്തിൽ  പണപ്പെരുപ്പം വിലക്കയറ്റം ഇന്ധന വിലവർദ്ധനവ് കർഷകസമരം ലഖിംപൂർ ചൈനയുടെ കടന്നുകയറ്റം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും. ആദ്യദിനമായ ഇന്നത്തെ പ്രധാന ചർച്ച കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് തന്നെയാകും. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ അവതരിപ്പിക്കുന്ന ബില്ല് തുടർന്ന് സഭ ചർച്ച ചെയ്യും. അവതരിപ്പിക്കുന്ന ബിൽ ചർച്ചകൾക്കുശേഷം ഇന്ന് തന്നെ ലോകസഭയിൽ പാസാക്കാനും നാളെ രാജ്യസഭയിൽ ബിൽ അവതരിപ്പിക്കാനുമാണ് സർക്കാർ ശ്രമം.

sameeksha-malabarinews

മൂന്നു നിയമങ്ങൾ പിൻവലിക്കുന്നതിന് ഒപ്പം കർഷകരുടെ മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിക്കണമെന്ന പ്രതിപക്ഷം സഭയിൽ നിർദ്ദേശിക്കും. ഡിസംബർ 23 വരെ നിങ്ങൾ ഒന്നാം സമ്മേളനത്തിൽ 26 ബില്ലുകളാണ് പാർലമെൻറ് പരിഗണിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!