
കോഴിക്കോട് : കോഴിക്കോട് റോഡരികിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കാളാണ്ടി താഴം സ്വദേശി ജസ്റ്റിൻ ജേക്കബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ രണ്ടരയോടെ യാത്രക്കാരനാണ് മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ റോഡരികിൽ കണ്ടെത്തിയത്. യാത്രക്കാരൻ പോലീസിനെ വിവരം അറിയിച്ചു.
ആത്മഹത്യാ ആകാമെന്നാണ് പോലീസ് നിഗമനം. ജസ്റ്റിനും ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




