സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ഇന്ന് നടക്കും. വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ചാണ് മുഖ്യമന്ത്രി അവാർഡുകൾ വിതരണം ചെയ്യുക.

ഇത്തവണ 48 പേരാണ് പുരസ്കാരത്തിന് അർഹരായിരിക്കുന്നത്. വെള്ളത്തിലെ അഭിനയത്തിലൂടെ മികച്ച നടനായി ജയസൂര്യയും കപ്പേളയിലെ പ്രകടനത്തിലൂടെ മികച്ച നടിയായി അന്ന ബെനും തെരഞ്ഞെടുക്കപ്പെട്ടു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമയായും തെരഞ്ഞെടുക്കപ്പെട്ടു.

ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. ഡിസംബർ 9 മുതൽ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വ ചലചിത്ര മേളയുടെ പോസ്റ്റർ പ്രകാശനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അഡ്വക്കറ്റ് പി എ മുഹമ്മദ് റിയാസ് നൽകിക്കൊണ്ട് നിർവ്വഹിക്കും. 2020 ലെ ചലച്ചിത്ര പുരസ്കാരത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ പുസ്തകം മന്ത്രി പി രാജീവ്, പി. പ്രസാദിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്യും.

Share news
error: Content is protected !!
Scroll to Top