
കോന്നി : സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിന് മാംഗല്യം. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയിയാണ് (22) വിവാഹിതയാകുന്നത്. സ്വന്തം പഞ്ചായത്ത് ഉൾപ്പെടുന്ന ബ്ലോക്ക് ഡിവിഷനിലെ അംഗമാണ് വരൻ. വരൻ കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വർഗീസ് ബേബിയാണ്. ഡിസംബർ 26ന് വൈകിട്ട് നാലിന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് വിവാഹം.
ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി മാത്യുവിന്റെയും മിനി റോയിയുടെയും മകളാണ് സിപിഎം അരുവാപ്പുലം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ രേഷ്മ. ഡിവൈഎഫ്ഐ എസ് എഫ് ഐ ജില്ലാ ഘടകത്തിലും
പ്രവർത്തിക്കുന്നു.
അരുവാപ്പുലം പാർലി വടക്കേതിൽ പി.എം. ബേബിയുടെയും സാറാമ്മ ബേബിയുടെ മകനായ വർഗീസ് ബേബി സിപിഎം കോന്നി ഏരിയ കമ്മിറ്റി അംഗമാണ് .
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായത്തിൽ ആണ് രേഷ്മ പഞ്ചായത്ത് അംഗമാകുന്നത് .
രണ്ടുപേരും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആണ് കന്നിയങ്കം ജയിച്ചത്.




