തമിഴ്‌നാട്ടില്‍ ഭൂചലനം

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് വെല്ലൂരില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രതയാണ് രേഖപ്പെടുത്തിയത്.

പുലര്‍ച്ചെ 4.17 ഓടെ 25 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം. വെല്ലൂരില്‍ നിന്ന് 59 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നും എന്‍സിഎസ് ട്വിറ്റ് ചെയ്തിരിക്കുന്നു.

ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Share news
error: Content is protected !!
Scroll to Top