Section

malabari-logo-mobile

അറയ്‌ക്കൽ സുൽത്താന ആദിരാജ മറിയുമ്മ അന്തരിച്ചു

HIGHLIGHTS : Araikkal Sultana Adiraja Maryumma passes away

കണ്ണൂർ : കേരളത്തിലെ ഏക മുസ്ലിം രാജവംശം ആയിരുന്ന അറയ്‌ക്കൽ രാജകുടുംബത്തിലെ നാൽപതാമത് സുൽത്താന ആദിരാജ മറിയുമ്മ എന്ന ചെറിയ കുഞ്ഞു ബീവി അന്തരിച്ചു. 87 വയസ്സായിരുന്നു. സംസ്കാരം കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകിട്ട് നടക്കും.

ഭർത്താവ് മദ്രാസ് പോർട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന പരേതനായ എപി ആലിപ്പി എളയ ആണ്. മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൽ ഷുക്കൂർ ആദിരാജ നസീമ ആദിരാജ റഹീന എന്നിവർ മക്കളാണ്.

sameeksha-malabarinews

മുപ്പത്തിയൊമ്പാമത് ഭരണാധികാരി സുൽത്താൻ അറക്കൽ ആദിരാജ ഫാത്തിമ മുത്തു ബീവിയുടെ വിയോഗത്തെ തുടർന്ന് 2019 മെയിലാണ് അറയ്ക്കൽ രാജവംശത്തിന്റെ പുതിയ അധികാരിയായി മറിയുമ്മ അധികാരമേറ്റത്. ആദ്യകാലം മുതൽക്കേ അറക്കൽ രാജവംശത്തിലെ അധികാരക്കൈമാറ്റം നടക്കുന്നത് ആൺപെൺ വ്യത്യാസമില്ലാതെയാണ് തറവാട്ടിലെ ഏറ്റവും മൂത്ത പുരുഷനോ സ്ത്രീക്കോ ആണ് അധികാരം ലഭിക്കുക അധികാരം ലഭിക്കുന്ന പുരുഷന് ആദിരാജ എന്നും സ്ത്രീക്ക് അറയ്ക്കൽ ബീവി എന്നുമാണ് സ്ഥാനപ്പേര്. അറക്കൽ മ്യൂസിയത്തിന്റെ ഭരണാധികാരി കൂടിയാണ് അറക്കൽ ബീവി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!