HIGHLIGHTS : The advertising campaign for the Pudupally by-election will end at 6 pm today
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് ആറുമണിയോടെ അവസാനിക്കും. കലാശക്കൊട്ടില്‍ വീറിട്ട ആവേശത്തോടെ വലിയ ശക്തി പ്രകടനം ആക്കിമാറ്റിയിരിക്കുകയാണ് യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും.പാമ്പാടിയിലാണ് കൊട്ടിക്കലാശം.
റോഡ് ഷോയും തിരക്കിട്ട പ്രചാരണവുമായി അവസാനവോട്ടും തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്.


പരസ്യ പ്രചാരണം അവസാന നിമിഷത്തേക്ക് നീങ്ങുമ്പോള്‍ മൂന്ന് മുന്നണിയുടെയും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വലിയ ആത്മവിശ്വാസത്തിലാണ്. റോഡുകളില്‍ പ്രകടനം നടന്നുകൊണ്ടിരിക്കുകയാണ്.
പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് മുഴുവന്‍ സമയ റോഡ് ഷോയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് .യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം വോട്ടര്‍മാരെ നേരില്‍ കാണുകയാണ്.എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ലാല്‍ അകലകുന്നം, അയര്‍ക്കുന്നം, പാമ്പാടി പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് വോട്ടര്‍മാരെ നേരില്‍ കാണുന്നത്.