തന്ത്രി വിളിച്ചു.. ല്ല…. മലക്കംമറിഞ്ഞു ശ്രീധരന്‍പിള്ള

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നടയടക്കല്‍ വിവാദത്തില്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള. കണ്ഠരര് രാജീവരരുടെ പേര് താന്‍ പറഞ്ഞിട്ടില്ലെന്നും തന്ത്രി എന്നല്ല, തന്ത്രികുടുംബത്തിലെ ആരെങ്ങിലുമാകാമെന്നാണ് താന്‍ പറഞ്ഞതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
കണഠരര് രാജീവര് വിളിച്ചോ എന്ന് തനിക്ക് അറിയില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. എന്‍ഡിഎയിലെ ഒരു നേതാവിന്റെ ഫോണില്‍ നിന്നാണ് വിളിച്ചത് എന്നാണ് ഇന്ന് അദ്ദേഹം പറഞ്ഞത്.

നേരത്തെ കണ്ഠരര് രാജീവരും താന്‍ വിളിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു

ശ്രീധരന്‍പിള്ളക്കെതിരെ ജാമ്യമില്ലവകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീധരന്‍പിള്ള മലക്കംമറിയില്‍ നടത്തിയത്

Related Articles