കണ്ണൂരില്‍ ക്ഷേത്ര ജീവനക്കാരന് നേരെ ക്രൂരമര്‍ദനം

കണ്ണൂരില്‍ ക്ഷേത്ര ജീവനക്കാരന് നേരെ ക്രൂരമര്‍ദനം. കണ്ണൂര്‍ താഴെ ചൊവ്വ കീഴുത്തള്ളി ഉമാ മഹേശ്വരി ക്ഷേത്രത്തിലെ ജീവനക്കാരനായ ഷിബിനാണ് മര്‍ദ്ദനമേറ്റത്.

ക്ഷേത്രം ഓഫീസില്‍ കയറിയാണ് അക്രമി സംഘം ജീവനക്കാരനായ വി ഷിബിനെ കൊടുവാള്‍ കൊണ്ട് വെട്ടിയത്. തടയാന്‍ ശ്രമിച്ചവരെയും അക്രമി സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.

ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ് മര്‍ദ്ദനമേറ്റ ഷിബിന്‍. മര്‍ദ്ദിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് മര്‍ദ്ദനമേറ്റ ഷിബിന്‍ ആരോപിച്ചു.സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

 

Share news
error: Content is protected !!
Scroll to Top