Section

malabari-logo-mobile

സാങ്കേതിക തകരാര്‍;റേഷന്‍ കാര്‍ഡ് മാസ്റ്ററിങ് ഭാഗികമായി നിര്‍ത്തിവെച്ചു

HIGHLIGHTS : Technical glitch; ration card mastering partially halted

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഭാഗികമായി നിര്‍ത്തിവെച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഇന്ന് മഞ്ഞ കാര്‍ഡുകാരുടെ മാസ്റ്ററിങ് നടത്താനാണ് ശ്രമിക്കുന്നത്. പിങ്ക് കാര്‍ഡുകാര്‍ക്ക് മറ്റൊരു ദിവസം മസ്റ്ററിങ് നടത്തും. അരി വിതരണം മൂന്ന് ദിവസം പാടില്ലെന്ന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ചിലയിടങ്ങളില്‍ അരി വിതരണം നടന്നതായും മന്ത്രി സൂചിപ്പിച്ചു.

റേഷന്‍ വിതരണത്തിന്റെ കാര്യത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ആര്‍ക്കും റേഷന്‍ മുടങ്ങുന്ന അവസ്ഥ വരില്ല. ഈ മാസത്തെ വിതരണം വേണ്ടിവന്നാല്‍ അടുത്ത മാസം ആദ്യവും നടത്തുമെന്ന് മന്ത്രി പറഞ്ഞു. ആവശ്യം വന്നാല്‍ മസ്റ്ററിങ് മൂന്നോ നാലോ ദിവസത്തേക്ക് കൂടി നീട്ടും. ഇന്നത്തെ മസ്റ്ററിങ് മഞ്ഞ കാര്‍ഡുകാര്‍ക്ക് മാത്രമുള്ളതാണ്. പിങ്ക് കാര്‍ഡുകാര്‍ക്ക് മസ്റ്ററിങ് എന്ന് മുതലെന്ന് അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റേഷന്‍ വിതരണം ഇന്ന് പൂര്‍ണമായും നിര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. മസ്റ്ററിങ്ങിനൊപ്പം റേഷന്‍ വിതരണം കൂടി നടന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!