ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

തമിഴ്‌നാട് :ഗൂഡല്ലൂരില്‍ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഓവാലി പഞ്ചായത്ത് പെരിയ ചൂണ്ടിയില്‍ സ്വദേശി പ്രശാന്ത് (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.45 ഓടെയാണ് സംഭവം. ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് ഗൂഡല്ലൂരില്‍ മാത്രം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സമീപത്തെ ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ഊട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയിലിരിക്കെ ഇന്ന് രാവിലെ ആറുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top