Section

malabari-logo-mobile

ചരിത്രത്തില്‍ ഇടം നേടി കുസാറ്റിലെ ടീം തരൂസ മോട്ടോര്‍ സ്‌പോര്‍ട്ട്

HIGHLIGHTS : Team Tarusa Motor Sport from Cusat took a great win.

കൊച്ചി :കളമശ്ശേരി – കുസാറ്റ് എന്‍ജിനീയറിങ് കോളജ്‌ലെ ഓട്ടോ മോട്ടീവ് ക്ലബ് ആയ SAEയുമായി സംഘടിതമായ് പ്രവര്‍ത്തിക്കുന്ന ടീം തരുസ മോട്ടോര്‍ സ്‌പോര്‍ട്ട് മധ്യപ്രദേശിലെ NATRAX ല്‍ വെച്ച് ജനുവരി 9 മുതല്‍ 15 വരെ നടന്ന എച്ച് ഭാഹ മത്സരത്തില്‍ ഒന്നാമത് എത്തി. പരപ്പനങ്ങാടി സ്വദേശിനികളായ ലെന ആലുങ്ങല്‍, ഹിസാന പി.ഒ എന്നിവരുള്‍പ്പെട്ട ഇരുപത്തിമൂന്ന് പേരടങ്ങിയ വിദ്യാര്‍ത്ഥികളുടെ സംഘമാണ് ഉന്നത നേട്ടം കൈവരിച്ചിരിക്കുന്നത്.

ഭാഹ – എസ് എ ഇ – ഇന്ത്യ ഒരു ഇന്റര്‍ കോളജ് എടിവി (ആല്‍ ടെറൈന്‍ വെഹിക്കിള്‍) ഡിസൈന്‍ കോമ്പറ്റീഷന്‍ ആണ്. മത്സരാര്‍ത്ഥികള്‍ നിര്‍മിച്ച സിംഗിള്‍ സീറ്റര്‍ എ ടി വി യുടെ ഡിസൈന്‍ കാര്യക്ഷമത
തുടങ്ങിയവയെല്ലാം പരിശോധിച്ചാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

sameeksha-malabarinews

ഇന്ത്യയിലെ പ്രശസ്ത കോളജുകളുമായി മത്സരിച്ചാണു കുസാറ്റ് മിന്നും ജയം സ്വന്തമാക്കിയത്. ടീം തരൂസ എച്ച് ഭാഹ (ഹൈഡ്രോജന്‍ ഭാഹ) വിഭാഗത്തില്‍ ആണ് മത്സരിച്ചത്. സിഎന്‍ജി വെച്ച് ആരംഭിച്ച് പിന്നിട് 18% ഹൈഡ്രോജന്‍ കൂടെ എച്ച് സി എന്‍ ജി , ഒടുവില്‍ പൂര്‍ണമായി ഹൈഡ്രജന്‍ എന്‍ജിന്‍ ബഗ്ഗി നിര്‍മിച്ചു. മത്സരത്തിന്റെ പ്രാഥമികഘട്ടം ഓണ്‍ലൈന്‍ വഴി യായിരുന്നു.

ഒത്തിരി പരീക്ഷകള്‍ കടന്ന് പ്രാരംഭ ഘട്ടത്തില്‍ തന്നെ ഒന്നാമത് എത്തിയിരുന്നു ഇവര്‍.ഏറ്റവും നിര്‍ണായകമായ അവസാനഘട്ടത്തില്‍ എല്ലാ കഠിനമായ പരിശോധനകളും കടന്ന്
ചെലവ്, കാര്യക്ഷമത , സുരക്ഷ എന്ന എല്ലാ ഡൈനാമിക്ക്കാറ്റഗറിയിലും ഒന്നാമത് എത്തുകയായിരുന്നു.

അസാധാരണമായ ഈ നേട്ടം കൈവരിക്കാന്‍ കുട്ടികള്‍ക്ക് വേണ്ടത്ര മാര്‍ഗനിര്‍ദേശവും പിന്തുണയും നില്‍കിയ ടീം ഫാകള്‍ട്ടി  അസിസ്റ്റന്റ് പ്രൊഫ. പ്രിയദര്‍ഷി ദത്ത് ദ്രോണാചാര്യ അവാര്‍ഡിന് അര്‍ഹനായി.

ഈ പ്രോജക്റ്റ് പൂര്‍ണ്ണമായും വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനവും, അര്‍പ്പണ മനസ്സിന്റെയും ഫലമാണെന്നതാണ് ഏറെ ശ്രദ്ധേയമായത്.
ടീം തരൂസയ്ക്ക് ഈ വിജയം സാധ്യമാകുന്നതിന് വേണ്ടി പരിശ്രമിച്ച അധ്യാപകരായ ഡോ.ഗിരീഷ് കുമാരന്‍ തമ്പി ,
എസ് എ ഇ ഫാകള്‍ട്ടി കോഡിനേറ്റര്‍ ഡോ.ബിജു .എന്‍
പ്രിന്‍സിപ്പല്‍ എന്നിവരോടെല്ലാം ടീം നന്ദി അറിയിക്കുകയും ഭാവിയില്‍ കൂടുതല്‍ പുതിയ ടെക്‌നോളജികള്‍ വികസിപ്പിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!