Section

malabari-logo-mobile

അധ്യാപകരെ ഇനി ‘ടീച്ചര്‍’ എന്ന് വിളിച്ചാല്‍ മതി: ബാലാവകാശ കമ്മീഷന്‍

HIGHLIGHTS : Teachers should be addressed as teachers without gender distinction: Commission on Child Rights

ജന്‍ഡര്‍ വ്യത്യാസങ്ങളില്ലാതെ അധ്യാപകരെ ടീച്ചര്‍ എന്നു അഭിസംബോധന ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യുവാന്‍ കഴിയുന്ന അനുയോജ്യമായ പദം ടീച്ചറാണ്. ഈ നിര്‍ദേശം സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ചെയര്‍പേഴ്സണ്‍ കെ.വി. മനോജ്കുമാര്‍, അംഗം സി. വിജയകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നവസമൂഹ നിര്‍മ്മിതിക്ക് നേതൃത്വം നല്‍കുന്നവരും നന്മയുളള ലോകത്തെ സൃഷ്ടിക്കുന്നവരുമാണ് ടീച്ചര്‍മാര്‍. അതിനാല്‍ സര്‍, മാഡം തുടങ്ങിയ ഒരു പദവും ടീച്ചര്‍ പദത്തിനോ അതിന്റെ സങ്കല്‍പ്പത്തിനോ തുല്യമാകുന്നില്ല. ടീച്ചര്‍ എന്ന പദം ഉപയോഗിക്കുന്നതിലൂടെ തുല്യത നിലനിര്‍ത്താനും, കുട്ടികളോടുളള അടുപ്പം കൂട്ടാനും സ്നേഹാര്‍ദ്രമായ ഒരു സുരക്ഷിതത്വം കുട്ടികള്‍ക്ക് അനുഭവിക്കാനും കഴിയും.

sameeksha-malabarinews

കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും സ്നേഹപൂര്‍ണമായ ഇടപെടലിലൂടെ ഉയരങ്ങള്‍ കീഴടക്കാനുളള പ്രചോദനം നല്‍കാനും എല്ലാ ടീച്ചര്‍മാരും സേവന സന്നദ്ധരായി മാറണം. ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള കമ്മീഷനുകള്‍ ആക്റ്റിലെ 15-ാം വകുപ്പ് പ്രകാരമാണ് കമ്മീഷന്‍ ശുപാര്‍ശകള്‍ പുറപ്പെടുവിച്ചത്. ശുപാര്‍ശയിന്മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം ലഭ്യമാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!