Section

malabari-logo-mobile

മലബാറിന്റെ സാംസ്‌കാരിക പൈതൃകം തേടി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി അധ്യാപകരും വിദ്യാര്‍ത്ഥികളും പരപ്പനങ്ങാടിയിലെത്തി

HIGHLIGHTS : New York University faculty and students visit Parappanangadi to explore the cultural heritage of Malabar.

പരപ്പനങ്ങാടി: മാപ്പിളപ്പാട്ടിന്‍ന്റെ ഇശലും മാപ്പിള കലകളുടെ പൈതൃകവും തേടി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരും വിദ്യാര്‍ഥികളും പരപ്പനങ്ങാടിയിലെത്തി. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ ‘വിദേശ പഠന’ പദ്ധതിയുടെ ഭാഗമായാണ് സംഘം മലപ്പുറത്ത് എത്തിയത്.

വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നായി പതിനേഴോളം വിദ്യാര്‍ഥികളും അധ്യാപകരുമാണ് സംഘത്തിനൊപ്പം ഉള്ളത്. മാപ്പിള സംസ്‌കാരത്തിന്റെ ചരിത്രവും വര്‍ത്തമാനവും നേരിട്ട് അറിയുന്നതിനും പഠിക്കുന്നതിനും വേണ്ടിയാണ് എത്തിയിരിക്കുന്നത്.

sameeksha-malabarinews

പരപ്പനങ്ങാടി തീരപ്രദേശത്ത് എത്തിയ സംഘത്തിന് കോല്‍കളിയുടെ ചരിത്രവും കോല്‍ക്കളി കടന്നു വന്ന വഴികളും മജീദ് ഗുരുക്കളും സംഘവും വിശദീകരിച്ച് കൊടുത്തു .

പരപ്പനങ്ങാടി തീരപ്രദേശത്ത് മജീദ് ഗുരുക്കളുടെ നേതൃത്വത്തില്‍ ഇവര്‍ക്കായി കോല്‍ക്കളി അവതരിപ്പിച്ചു.

പ്രൊഫ: സാമുവല്‍ മാര്‍ക്ക് ആന്‍ഡേഴ്‌സണ്‍, ഡോ .നീലിമ ജയചന്ദ്രന്‍ (പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി) എന്നിവരാണ് സംഘത്തെ നയിക്കുന്നത്. സംഘത്തോടൊപ്പം പി .എസ് .എം .ഒ കോളേജ് ചരിത്ര വിഭാഗം മുന്‍ മേധാവി ഡോ: അബ്ദുല്‍ റസാഖ്, ചരിത്ര വിഭാഗം അദ്ധ്യാപകരായ മുഹമ്മദ് ഹസീബ്. എന്‍, അബ്ദുല്‍ റഊഫ് പി, തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!