റണ്‍വേ റീ സര്‍ഫേസിങ് ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ജനുവരി 15 മുതല്‍ ആറു മാസത്തേക്ക് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്നതും വിമാനത്താവളത്തില്‍ ഇറങ്ങുന്നതുമായ വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു.
എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 വരെയാണ് റണ്‍വേ റീ സര്‍ഫേസിങ് ജോലികള്‍ നടക്കുക. ഈ സമയത്ത് റണ്‍വേ പൂര്‍ണ്ണമായും അടച്ചിടും.
വൈകിട്ട് 6 മുതല്‍ രാവിലെ 10 വരെയുള്ള സമയത്ത് മാത്രമേ വിമാനങ്ങള്‍ക്ക് ഇറങ്ങാനും പുറപ്പെടാനും സാധിക്കൂ എന്നതിനാല്‍ യാത്രക്കാര്‍ പുതുക്കിയ സമയക്രമം പരിശോധിച്ച് ഉറപ്പുവരുത്തണമന്ന് വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ് അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




