പരപ്പനങ്ങാടി: അമെയ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്മാര്‍ട്ട് ഫോണ്‍ ടെക്‌നോളജി പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. പുത്തരിക്കല്‍ മനാരിക്കല്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പാണക്കാട് അബ്ബാസ്അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
ചടങ്ങില്‍ എംഎല്‍എ കെപിഎ മജീദ്, പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ അമ്മാറമ്പത്ത് ടിക്ടോക്ക് താരങ്ങളായ മുനീര്‍ മലപ്പുറം, ഫാറൂഖ് മലപ്പുറം, ലാലന്‍ എന്നിവര്‍ സംബന്ധിക്കും.
മൊബൈല്‍ഫോണ്‍ ടെക്‌നോളജി പ്രാക്ടിക്കല്‍ സൗകര്യത്തോടെ പഠിക്കാന്‍ എ സി സ്മാര്‍ട്ട് ലാബ് ഉള്‍പ്പെടെ അത്യാധുനിക സൗലാര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




