Section

malabari-logo-mobile

വിദ്യാര്‍ത്ഥിനിയുടെ വസ്ത്രം ക്ലാസില്‍ വെച്ച് അഴിപ്പിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

HIGHLIGHTS : Teacher suspended for undressing student in class

ഭോപ്പാല്‍:മുഷിഞ്ഞവസ്ത്രം ധരിച്ചെത്തിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ വസ്ത്രം ക്ലാസില്‍ വെച്ച് അഴിപ്പിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. ശ്രാവണ്‍കുമാര്‍ ത്രിപാഠിയ എന്ന അധ്യാപകനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മധ്യപ്രദേശിലെ ഷഹ്‌ദോള്‍ ജില്ലയിലെ ആദിവാസി ക്ഷേമ വകുപ്പ് നടത്തുന്ന സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്.വിദ്യാര്‍ത്ഥിനി വസ്ത്രം മാറുന്ന ചിത്രങ്ങള്‍ പ്രതി സമൂഹമാധ്യങ്ങളില്‍ പങ്കുവെച്ചിരുന്നു.ആദിവാസി ക്ഷേമ വകുപ്പിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ‘ശുചിത്വ സന്നദ്ധപ്രവര്‍ത്തകന്‍’ (സ്വച്ഛതാ മിത്ര) എന്ന അടിക്കുറിപ്പോടെ ഇയാള്‍ തന്നെ പോസ്റ്റ് ചെയ്തിരുന്നു.

sameeksha-malabarinews

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുട്ടിയെ അടിവസ്ത്രത്തില്‍ നിര്‍ത്തുകയും അധ്യാപകന്‍ കുട്ടിയെ കൊണ്ട് വസ്ത്രങ്ങള്‍ കഴുകിപ്പിക്കുന്നതും മറ്റ് കുട്ടികള്‍ സമീപത്ത് നില്‍ക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുലുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .യൂണിഫോം ഉണങ്ങുന്നതുവരെ കുട്ടിക്ക് വസ്ത്രമില്ലാതെ നില്‍ക്കേണ്ട അവസ്ഥയായിരുന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ ഇയാളെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ട്രൈബല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ആനന്ദ് റായ് സിന്‍ഹ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!