Section

malabari-logo-mobile

മാരക മയക്കുമരുന്നായ ഒന്‍പത് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

HIGHLIGHTS : Youth arrested with MDMA

കോഴിക്കോട് : മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി. പുതിയപാലം സ്വദേശി അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്ന അപ്പു (22) വിനെ പോലീസ് പിടികൂടിയത്.ഒന്‍പത് ഗ്രാം എംഡിഎംഎയാണ് പ്രതിയില്‍ നിന്നും കണ്ടെടുത്തത്. നഗരമദ്ധ്യത്തില്‍ വെച്ചാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.

കോഴിക്കോട് സിറ്റി ഡിസ്ടിക്റ്റ് ആന്റി നര്‍കോടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും (DAN SAF ) ഉം ടൗണ്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രനും ചേര്‍ന്നാണ് ലിങ്ക് റോഡില്‍ വെച്ച് വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച ഒന്‍പത് ഗ്രാം എം.ഡി.എം.എ യുമായി പ്രതിയെ പിടികൂടുന്നത്. റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും അനി ഹാള്‍ റോഡിന്റെ ചെറിയ റോഡുകളിലും ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും നടക്കുന്നു ണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ത്ഥാനത്തില്‍ ഇവിടെ നിരീക്ഷണം ശക്തമാക്കിയിരുന്നു.

sameeksha-malabarinews

ഒരാഴ്ചക്കിടെ കോഴിക്കോട് ആന്റി നര്‍കോടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സിന്റെ (ഡാന്‍സാഫ്) നേതൃത്ത്വത്തില്‍ മൂന്നാമത്തെ മയക്കുമരുന്ന് വേട്ടയാണിത്, കഴിഞ്ഞ ദിവസങ്ങളില്‍ 3 ഗ്രാം എം.ഡി.എം.എ യുമായി കക്കോടി സ്വദേശിയെയും 6 .200 കിലോ കഞ്ചാവുമായി തിരുന്നാവായ സ്വദേശിയെയും പിടിയിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റെ ചെയ്തു

ടൗണ് സബ് ഇന്‍സ്പെക്ടര്‍ ബിജു എന്‍ വിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കോഴിക്കോട് ഡാന്‍സഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത്ത് സീനിയര്‍സിപിഒ കെ. അഖിലേഷ്,സിവില്‍ പൊലീസ് ഓഫീസര്‍ ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത് ടൗണ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് സിയാദ് എം, എ എസ് ഐമാരായ മുഹമ്മദ് സബീര്‍ കെ.ടി ,ബാബു പൊയ്യയില്‍, എസ്.സി.പി.ഒ ഉദയന്‍ , നിധീഷ് ,സിപിഒ രാഗേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!