Section

malabari-logo-mobile

കുണ്ടൂർ ഉറൂസിന് കൊടി ഉയർന്നു

HIGHLIGHTS : Flag raised for Kundur Urus

തിരൂരങ്ങാടി :  തെന്നിന്ത്യയിലെ ഗരീബ് നവാസ് കുണ്ടൂർ ഉസ്താദ് ഉസ്താദിന്റെ 17 ാംമത് ഉറൂസ് മുബാറകിന് കുണ്ടൂർ ഗൗസിയ്യയിൽ തുടക്കമായി. സമസ്ത പ്രസിഡണ്ട് ഇ
സുലൈമാൻ മുസ്ലിയാർ
കൊടി ഉയർത്തിയതോടെയാണ് ആറു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസിന് തുടക്കം കുറിച്ചത്. കോട്ടൂർ കുഞ്ഞമ്മു
മുസ് ലിയാർ മഖാം സിയാറത്തിന്
നേതൃത്വം നൽകി.

തുടർന്ന് നടന്ന ഉദ്ഘാടനളനത്തിൽ വണ്ടൂർ അബ് ദുർ റഹ്മാൻ ഫെെസി അധ്യക്ഷത വഹിച്ചു.
പൊൻമള അബ് ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹെെദ്രോസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ പ്രാർഥന നടത്തി. കൂറ്റമ്പാറ അബ്ദുർറഹ് മാൻ ദാരിമി,
നടത്തി. വണ്ടൂർ അബ്ദുർ റഹ്മാൻ ഫൈസി,
ഹാഫിള് അബ്ദുൽ മജീദ് സഖാഫി ചെങ്ങാനി, ലത്വീഫ് ഹാജി കുണ്ടൂർ സംസാരിച്ചു.

sameeksha-malabarinews

ഉറൂസിന്റെ മുന്നോടിയായി കാലത്ത് മമ്പുറം മഖാം, ഒ കെ  ഉസ്
താദ് മഖാം, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ മഖാം, ഓമച്ചപ്പുഴ മഖാം, വൈലത്തൂർ തങ്ങൾ മഖാം എന്നിവിടങ്ങളിൽ സിയാറത്ത് നടന്നു. തെന്നല സി എം മർകസിൽ നിന്നും ആരംഭിച്ച കൊടി വരവ് ഗൗസിയ്യ അങ്കണത്തിൽ സമാപിച്ചു. രാത്രി ഒമ്പതിന് ഡോ: കോയ കാപ്പാടിന്റെ  നേതൃത്വത്തിൽ രിഫാഇ റാത്തീബും നശീദയും നടന്നു.
ഇന്ന് കാലത്ത് എട്ടിന് ഖത്മുൽ
ഖുർആൻ മജ് ലിസ് നടക്കും. 10 ന് നടക്കുന്ന പ്രസ്ഥാനിക സംഗമം മുസ്തഫ കോഡൂർ ഉദ്ഘാടനം ചെയ്യും. ഊരകം അബ്ദുർ റഹ്മാൻ സഖാഫി അധ്യക്ഷത വഹിക്കും. എ പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം, മുഹമ്മദ് പറവൂർ വിഷയമവതരിപ്പിക്കും. 1- 30 ന് മൗലിദ് മജ്ലിസ് നടക്കും. മൂന്നു മണിക്ക് ഇശൽ പെയ്ത്ത് അരങ്ങേറും. വൈകുന്നേരം ഏഴിന് നടക്കുന്ന അനുസ്മരണ സമ്മേളനം സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്യും. അബൂ ഹനീഫൽ  ഫെെസി തെന്നല അധ്യക്ഷത വഹിക്കും.. അലി ബാഖവി ആറ്റുപുറം, ഡോ: ഫെെസൽ അഹ്സനി രണ്ടത്താണി എന്നിവർ പ്രഭാഷണം നടത്തും. 29 ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഹുബ്ബുർ റസൂൽ പ്രഭാഷണത്തോടെ  ഉറൂസ് സമാപിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!