സഹപ്രവര്‍ത്തകരുടെ പിഎഫ് പണം വകമാറ്റാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍

വളാഞ്ചേരി: സഹപ്രവര്‍ത്തകരുടെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കാടാമ്പുഴ എയുപി സ്‌കൂളിലെ അധ്യാപകന്‍ അറസ്റ്റില്‍. അറബിക് അധ്യാപകന്‍ സെയ്തലവി (43)യെയാണ് കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

അധ്യാപകരോടുള്ള വിരോധംമൂലമാണ് പണം വക മാറ്റാന്‍ ശ്രമിച്ചതെന്നാണ് വിവരം.ചില അധ്യാപകരുടെ അക്കൗണ്ടുകളില്‍നിന്ന് പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന്, പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സെയ്തലവിയാണ് ഇതിനുപിന്നിലെന്ന് കണ്ടെത്തി. വിവിധ ക്രമക്കേടുകള്‍ നടത്തിയതിന് 2018മുതല്‍ സസ്‌പെന്‍ഷനിലായ യാള്‍ ക്കെതിരെ എട്ട് കേസ് നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും സെയ്തലവി ഒറ്റയ്ക്കാണോ കൃത്യം ചെയ്തതെന്നും പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top