
വടകര: കടകളില്‍ പേടിഎം തകരാര്‍ പരിഹരിക്കാനെന്ന വ്യാജേനെ എത്തി അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍. വില്യാപ്പള്ളിയിലെ കടയില്‍ നിന്ന് 68,000 രൂപ തട്ടിയ കേസില്‍ വൈക്കിലശേരി ഫവാസ് കോട്ടേജിലെ താമസക്കാരനായ കതിരൂര്‍ സ്വദേശി പിലാക്കണ്ടി മുഹമ്മദ് റാഷിദ് (36)ആണ് പൊലീസിന്റെ പിടിയിലായത്.
വില്യാപ്പള്ളി കൊളത്തൂര്‍ റോഡിലെ വട്ടപ്പൊയില്‍ അമ്മദിന്റെ ഉടമസ്ഥതയിലുള്ള ഹിലാല്‍ കാറ്ററിങ് സ്ഥാപനത്തില്‍ എത്തിയ ഇയാള്‍ ഉടമയെ കബളിപ്പിച്ച് 68,000 രൂപ തട്ടിയെടുക്കുകയായിരുന്നു. അടുത്ത ദിവസം അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായത് മനസ്സിലായ അമ്മദ് സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടര്‍ന്ന് വടകര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വില്യാപ്പള്ളി ടൗണ്‍, അമരാവതി എന്നിവിടങ്ങളി ലെ മുന്നോളം കടക്കാരും വടകര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
രണ്ട് ദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. പേടിഎം സെറ്റ് ചെയ്തുനല്‍കുന്ന സ്ഥാപനത്തിലെ ടെക്‌നിക്കല്‍ ജീവനക്കാരനായിരുന്നു റാഷിദ്. സാമ്പത്തിക തിരിമറികള്‍ നടത്തിയത് കണ്ടെത്തിയതോടെ ഇയാളെ സ്ഥാപനം ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. കമ്പനി ജീവനക്കാരനായിരുന്ന സമയത്ത് ബന്ധമുണ്ടായിരുന്ന സ്ഥാപനങ്ങളില്‍ വീണ്ടുമെത്തി ഇയാള്‍ പേടിഎം തകരാര്‍ പരിഹരിക്കാന്‍ ഉണ്ടന്നും, ആധാറുമായി ലിങ്ക് ചെയ്യാന്‍ ഉണ്ടെന്നും ഉള്‍പ്പെടെ പറഞ്ഞ് പണം തട്ടുകയായിരുന്നു. ഇത്തരത്തില്‍ വിവിധ കടകളില്‍നിന്നായി മൂന്ന് ലക്ഷത്തോളം രൂപയാണ് റാഷിദ് തന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. വയോധികരും സാങ്കേതിക പരിജ്ഞാനവുമില്ലാത്ത ആളുകളുടെ കടകളിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




