Section

malabari-logo-mobile

ചായക്കട നടത്തി ലോക സഞ്ചാരം നടത്തിയ വിജയന്‍ അന്തരിച്ചു

HIGHLIGHTS : The tea shop owner world traveler has goodbye to this world

കൊച്ചി : ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ട് ഭാര്യക്കൊപ്പം ലോകം ചുറ്റി സഞ്ചരിച്ചിരുന്ന വിജയൻ ( 71) അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. വിജയനും ഭാര്യ മോഹനയും കൊച്ചി ഗാന്ധിനഗർ ഏരിയയിലെ ശ്രീ ബാലാജി കോഫി ഹൗസ് നടത്തിവരികയായിരുന്നു.

ചായക്കടയിൽ എല്ലാ ജോലികളും ദമ്പതികൾ ഒറ്റയ്ക്കാണ് ചെയ്തിരുന്നത് കടയിൽ ചായയും ലഘുഭക്ഷണവും ആണ് വിൽപന ചെയ്തിരുന്നത്. 40 വർഷത്തിലേറെയായി ചായക്കട നടത്തി കൊണ്ടുവരികയാണ് ആണ് വിജയനും ഭാര്യ മോഹനയും. ഭാവിയിലെ യാത്ര ചെലവുകൾക്കായി ഇരുവരും ദിവസവും ഒരു നിശ്ചിത തുക നീക്കിവെക്കും.

sameeksha-malabarinews

സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള അവരുടെ ശ്രമങ്ങൾ മാധ്യമശ്രദ്ധ നേടി അവർ ജനപ്രിയ സഞ്ചാര ദമ്പതികളായി മാറിയിരുന്നു. 16 വർഷത്തിനുള്ളിൽ ദമ്പതികൾ 26 രാജ്യങ്ങൾ സന്ദർശിച്ചു. 2007-ൽ ഈജിപ്തിലേക്കായിരുന്നു അവരുടെ ആദ്യ വിദേശയാത്ര. 1988-ൽ ഹിമാലയവും സന്ദർശിച്ചിരുന്നു. ഈ വർഷം ഒക്ടോബറിൽ റഷ്യയിലേക്കായിരുന്നു അവസാന യാത്ര. അവർ അടുത്തതായി ജപ്പാൻ സന്ദർശിക്കാൻ ഒരുങ്ങുകയായിരുന്നു.

ഇരുവരുടെയും റഷ്യൻ യാത്രയെക്കുറിച്ച് അറിഞ്ഞ കേരള ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വർഷമാദ്യം ഇരുവരെയും സന്ദർശിച്ചിരുന്നു.

കഴിഞ്ഞ യാത്രയിൽ ദമ്പതികൾ മോസ്കോ, സെൻ പീറ്റേഴ്സ് ബർഗ്, റഷ്യൻ പാർലമെൻറ്, റെഡ്സ്ക്വയർ, ക്രംലിൻ എന്നിവ സന്ദർശിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!