Section

malabari-logo-mobile

വക്കം അബ്ദുല്‍ ഖാദറിന്‌ താനൂരില്‍ സ്‌മാരകം

HIGHLIGHTS : മലപ്പുറം: വക്കം അബ്ദുള്‍ ഖാദര്‍ ബ്രിട്ടീഷ്‌ പൊലീസ്‌ പിടിയിലായ താനൂര്‍ കടപ്പുറത്ത്‌ എംഇഎസ്‌ ആഭിമുഖ്യത്തില്‍ സ്‌മാരകം നിര്‍മ്മിക്കും. താനൂരില്‍ ഒസാന്...

Untitled-1 copyമലപ്പുറം: വക്കം അബ്ദുള്‍ ഖാദര്‍ ബ്രിട്ടീഷ്‌ പൊലീസ്‌ പിടിയിലായ താനൂര്‍ കടപ്പുറത്ത്‌ എംഇഎസ്‌ ആഭിമുഖ്യത്തില്‍ സ്‌മാരകം നിര്‍മ്മിക്കും. താനൂരില്‍ ഒസാന്‍ കടപ്പുറത്താണ്‌ സ്‌മാരകം. എംഇഎസ്‌ വിലകൊടുത്തുവാങ്ങിയ ഭൂമിയില്‍ ഒരുവര്‍ഷത്തിനകം സ്‌മാരകം പൂര്‍ത്തീകരിക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. വക്കത്തിന്റെ വ്യത്യസ്‌ത സമര ചരിത്രം രേഖപ്പെടുത്തുന്ന ചിത്രങ്ങളും ചുമരുകളില്‍ പതിക്കും.

ശനിയാഴ്‌ച പകല്‍ മൂന്നിന്‌ താനൂരില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നിര്‍വഹിക്കും. ഇതോടനുബന്ധിച്ച്‌ നടക്കുന്ന സമ്മേളനം മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്യും. എംഇഎസ്‌ പ്രസിഡന്റ്‌ ഡോ. ഫസല്‍ ഗഫൂര്‍ അധ്യക്ഷനാകും. പ്രൊഫ.കടവനാട്‌ മുഹമ്മദ്‌, എന്‍ അബ്ദുള്‍ ജബ്ബാര്‍, ഒ സി സലാഹുദ്ദീന്‍, കെ ഷാഫി ഹാജി തിരൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!