താനൂര്‌ മാമന്‌ തന്നെ: പി കെ ഫിറോസ്‌ തോറ്റു

താനൂര്‍:  കടുത്ത പോരാട്ടത്തിനൊടുവില്‍ താനൂര്‍ മണ്ഡലം ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി അബ്ദുറഹിമാന്‍ നിലനിര്‍ത്തി. യൂത്ത്‌ ലീഗ്‌ സംസ്ഥാനപ്രസിഡന്റ്‌ പികെ ഫിറോസിനെയാണ്‌ വി. അബ്ദുറഹിമാന്‍ തോല്‍പ്പിച്ചത്‌.

കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി താനൂര്‍ എന്ന മുസ്ലീംലീഗിന്റെ കോട്ട അബ്ദുറഹിമാന്‍ രണ്ടത്താണിയെ തോല്‍പ്പിച്ച ഇടതിനോട്‌ അടിപ്പിച്ചത്‌ വി. അബ്ദുറഹ്മാനായിരുന്നു. എന്ത്‌ വിലകൊടുത്തും തങ്ങളുടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന വാശിയിലായിരുന്നു. മുസ്ലീംലീഗ്‌.

എന്നാല്‍ വികസനപ്രവര്‍ത്തനങ്ങളേയും, സര്‍ക്കാരിന്റെ മികവും ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫ്‌ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ മണ്ഡലം നിലനിര്‍ത്തുകായായിരുന്നു.

Share news
error: Content is protected !!
Scroll to Top