തിരൂരങ്ങാടി : വോട്ടണ്ണെല്ലിന്റെ ആദ്യ റൗണ്ടുകള്‍ പിന്നിടുമ്പോള്‍ മുസ്ലീംലീഗ് ജനറല്‍ സക്രട്ടറി കെപിഎ മജീദ് പിറകില്‍. മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ 1406 വോട്ടിനാണ് ഇടതു സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്ത് മുന്നിട്ട് നല്‍ക്കുന്നത്. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി അടങ്ങുന്ന ഭാഗമാണ് ആദ്യം എണ്ണിയത്.
കഴിഞ്ഞ തവണ നിയാസ് മുന്‍ മന്ത്രി പികെ അബ്ദുറബ്ബിനെ മുള്‍മുനയില്‍ നിര്‍ത്തുകയും പിന്നീട് ആറായിരം വോട്ടുകള്‍ക്കാണ് യുഡിഎഫ് മണ്ഡലം നിലനിര്‍ത്തിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




