തിരുവനനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെവോട്ടണ്ണെല്‍ പുരോഗമിക്കുമ്പോള്‍ 90ന് മുകളില്‍ സീറ്റ് ഉറപ്പിച്ച് സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി. 10 ജില്ലകളില്‍ വ്യക്തമായ ലീഡാണ് ഇ
ടതുമുന്നണി നേടിക്കൊണ്ടിരിക്കുന്നത്.
ഇതില്‍ കണ്ണൂര്‍ ജില്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കള്‍ വലിയ ലീഡാണ് നേടുന്നത്.
കോഴിക്കോടും , തൃശ്ശൂരും, തിരുവനന്തപുരത്തുമടക്കം ഇടതുകൊടുങ്കാറ്റാണ് ആഞ്ഞടിക്കുന്നത്.
ആദ്യവിജയം പേരാമ്പ്രയില്‍ മുന്‍ മന്ത്രി ടിപി രാമകൃഷ്‌ണനായിരുന്നു അദ്ദേഹം ഇത്തവണ അയ്യായിരത്തില്‍ കൂടുതല്‍ വോട്ടുകള്‍ക്കാണ് വിജയച്ചിരിക്കുന്നത്. ചില ചാനലുകള്‍ തോല്‍വി പ്രവചിച്ചിരുന്ന ഉടുമ്പന്‍ ചോലയില്‍ എംഎംമണി ജയിച്ചിരിക്കുന്നത് കാല്‍ ലക്ഷം വോട്ടകള്‍ക്കാണ്.




