Section

malabari-logo-mobile

താനൂരില്‍ നാട്ടുകാര്‍ പിടികൂടിയത് കോടീശ്വരനായ കള്ളനെ

HIGHLIGHTS : താനൂര്‍ :nകഴിഞ്ഞദിവസം നാട്ടൂകാര്‍ താനൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ വെച്ച് പിടികൂടിയ മോഷ്ടാവ് ഒന്നരക്കോടി വീതം വിലവരുന്ന രണ്ട് ആംഡംബര വീടുകള്‍ക്കുടമ. ...

താനൂര്‍ :nകഴിഞ്ഞദിവസം നാട്ടൂകാര്‍ താനൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ വെച്ച് പിടികൂടിയ മോഷ്ടാവ് ഒന്നരക്കോടി വീതം വിലവരുന്ന രണ്ട് ആംഡംബര വീടുകള്‍ക്കുടമ. നാട്ടുകാര്‍ക്ക് ആറുമാസത്തിലൊരിക്കല്‍ നാട്ടിലെത്തുന്ന സമ്പന്നനായ പ്രവാസി.

കഴിഞ്ഞ ദിവസം താനൂരുകാര്‍ അതിസാഹസികമായി പിടികൂടിയ പാലക്കാട് ചെര്‍പ്പുളശ്ശേരി എഴുവഞ്ചേരി സ്വദേശി നൗഷാദിന്റെ ട്രാക്ക് റെക്കോര്‍ഡ് അതിസമ്പന്നമാണ്. പിടിയിലായിട്ടും ഏറെ നേരം കുറ്റം സമ്മതിക്കാതിരുന്ന ഇയാളെ ഏറെ ചോദ്യംചെയ്തതിലും പോലീസ് നടത്തിയ അന്വേഷണത്തിലും വെളിപ്പെട്ട കാര്യങ്ങളിങ്ങനെ.

sameeksha-malabarinews

ചെര്‍പ്പുളശ്ശേരിയിലാണ് പ്രതിയുടെ പേരില്‍ രണ്ട് ആഡംബരവീടുകളുള്ളത്. ഗള്‍ഫിലാണ് ജോലിയെന്നാണ് ഇയാള്‍ നാട്ടുകാരെയും വീട്ടുകാരെയും പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. ആറുമാസത്തിലൊരിക്കല്‍ വിലകൂടിയ വസ്തുക്കളുമായി ഇയാള്‍ നാട്ടിലെത്തും.
പത്തോളം കേസുകള്‍ ഇയാള്‍ക്കെതിരെ പട്ടാമ്പി, ചേര്‍പ്പുളശ്ശേരി ഭാഗത്തുണ്ടായിരുന്നു. എന്നാല്‍ പലകേസുകളും തെളിവിന്റെ അഭാവത്തില്‍ വിട്ടുപോകുകയായിരുന്നു.

കുറച്ച് ദിവസങ്ങളിലായി താനൂര്‍ കാട്ടിലങ്ങാടി ഭാഗത്ത് നടന്ന മോഷണങ്ങളും മോഷണശ്രമങ്ങളും നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്നു. ഇതെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ നല്ലപൊക്കമുള്ള ഒരാളാണ് മോഷണം നടത്താനെത്തുന്നതെന്നും, ഈ രൂപത്തിലുള്ള ഒരാള്‍ ഇടക്കിടക്ക് രാത്രിയില്‍ മംഗലാപുരത്തുനിന്നെത്തുന്ന മലബാര്‍ എക്‌സപ്രസ്സില്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നതായും മനസ്സിലാക്കി. ഇതേ തുടര്‍ന്ന് ഞായറാഴ്ച രാത്രിയില്‍ കോഴിക്കോട് നിന്നും താനൂര്‍ സ്വദേശികളായ യുവാക്കള്‍ ഇയാളെ ട്രെയിനില്‍ വെച്ച് കാണുകയും നാട്ടിലേക്ക് വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് താനൂരില്‍ പോലീസും നാട്ടുകാരും സ്‌റ്റേഷന്‍ പരിസരത്ത് ഇയാളെ കുടുക്കാനായി തയ്യാറായിരുന്നു. താനൂരില്‍ ട്രെയിനിറങ്ങിയ നൗഷാദ് അപകടം മണത്തതോടെ റെയിലിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിടികൂടാന്‍ ശ്രമിച്ച നാട്ടുകാരെയും പോലീസിനെയും ഇയാള്‍ കായികമായി ആക്രമിക്കുകയും ചെയ്തു. എന്നാല്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പിടിക്കപ്പെടുമ്പോള്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും സ്‌ക്രൂഡ്രൈവര്‍, കമ്പിപ്പാര, കട്ടിങ്ങ് മെഷിന്‍,. മുഖംമൂടി,കൈയ്യുറ, എ്ന്നിവയും ഉണ്ടായിരുന്നു.

പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!