Section

malabari-logo-mobile

കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തി

HIGHLIGHTS : ബംഗളൂരു:  കുതിരക്കച്ചവടത്തിന്റെ കരിനിഴല്‍ വീഴത്തിയ രാഷ്ട്രീയനാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകത്തിലെ എച്ച് ഡി കുമാരസ്വാമി സര്‍ക്കര്‍ നിലംപതിച്ചു. ചൊവ്വ...

ബംഗളൂരു:  കുതിരക്കച്ചവടത്തിന്റെ കരിനിഴല്‍ വീഴത്തിയ രാഷ്ട്രീയനാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകത്തിലെ എച്ച് ഡി കുമാരസ്വാമി സര്‍ക്കര്‍ നിലംപതിച്ചു. ചൊവ്വാഴ്ച നടന്ന വിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ആറു വോട്ടുകള്‍ക്ക് പ്രമേയം പരാജയപ്പെട്ടു. പ്രമേയത്തെ അനുകൂലിച്ച് 99 പേരും എതിര്‍ത്ത് 105 പേരും വോട്ട് ചെയ്തു. വോട്ടെട്ടുപ്പില്‍ 204 എംഎല്‍എ മാരാണ് വോട്ട് ചെയ്തത്.
വിമത എംഎല്‍എമാരും ആശുപത്രിയില്‍ കഴിയുന്ന ശ്രീമന്ത് പാട്ടേലും, നഗേന്ദ്രയും സഭയിലെത്തിയിരുന്നില്ല.

വിശ്വാസവോട്ടില്‍ പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി കുമാരസ്വാമി ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചു. 14 മാസമാണ് ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ ്കര്‍ണാടകം ഭരിച്ചത്. സര്‍ക്കാര്‍ രൂപീകരിച്ച കാലം മുതല്‍ അതിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി കിണഞ്ഞ് പരിശ്രമിക്കുകായിരുന്നു. ഓപ്പറേഷന്‍ കമല എന്ന ഓമനപ്പേരിട്ട രാഷ്ട്രീയകുതിരക്കച്ചവടത്തിന്റെ നാടകാന്ത്യമാണ് കര്‍ണാടകയില്‍ ഇപ്പോള്‍ നടന്നത്

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!