താനൂര്‍: ഒട്ടുംപുറത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിയ നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഒട്ടുംപുറം പരീച്ചിന്റെപുരക്കല്‍ മുഹമ്മദ് റാഫിയുടെ കെ.എല്‍-55എന്‍ 8388 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള സ്‌കൂട്ടറാണ് അഗ്‌നിക്കിരയായത്.
താനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സി.ഐ പ്രമോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
മലപ്പുറത്ത് നിന്ന് വിരലടയാള വിദഗ്ധരും, ഡോ.ത്വയ്ബയുടെ നേതൃത്വത്തിലുള്ള ഫോറന്‍സിക് വിഭാഗവും, എസ്‌ഐ നവീന്‍ ഷാജിന്റെ നേതൃത്വത്തില്‍ പോലീസും പരിശോധന നടത്തി.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




