
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓണത്തോടനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് പലവ്യഞ്ജന കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യും. 11 ഇനങ്ങളാണ് (പഞ്ചസാര, ചെറുപയർ/വൻപയർ, ശർക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർ പൊടി, വെളിച്ചെണ്ണ/സൺഫ്‌ളവർ ഓയിൽ, പപ്പടം, സേമിയ/പാലട, ഗോതമ്പ് നുറുക്ക്) കിറ്റിലുണ്ടാവുക.
ആഗസ്റ്റ് അവസാന ആഴ്ചയോടെ വിതരണം തുടങ്ങും. മതിയായ അളവിൽ റേഷൻ ധാന്യവിഹിതം ലഭിക്കാത്ത മുൻഗണനാ ഇതര വിഭാഗങ്ങൾക്ക് ആഗസ്റ്റിൽ പത്തുകിലോ അരി വീതം 15 രൂപ നിരക്കിൽ വിതരണം ചെയ്യും
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




