താനൂര്‍: താനൂര്‍ മുക്കോലയില്‍ പലചരക്ക് കട നടത്തുന്ന സ്‌കൂള്‍പടി സ്വദേശി കുന്നത്ത് രാജേഷ് (52) തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മുക്കോലയിലുള്ള കടയുടെ പിന്‍ഭാഗത്ത് പെട്രോള്‍ ഒഴിച്ചു മാലിന്യം കത്തിക്കുന്നതിനിടയില്‍ തീ പൊള്ളലേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.
താനൂര്‍ സി.ഐ പി പ്രമോദിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും.
ഭാര്യ ഗീത, മക്കള്‍ ആകാശ്, ജീന
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




