തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16,110 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 65 പേരുണ്ട്. വിദേശത്തു നിന്നു വന്ന 104 പേര്‍ ,മറ്റ് സംസ്ഥാനത്തുനിന്നും 115 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
പോസറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 222, കൊല്ലം 106, എറണാകുളം 100, മലപ്പുറം 89, തൃശൂര്‍ 83, ആലപ്പുഴ 82, കോട്ടയം 80 കോഴിക്കോട് 67, ഇടുക്കി 63, കണ്ണൂര്‍ 51, പാലക്കാട് 51, കാസര്‍കോഡ് 47, പത്തനംതിട്ട 27, വയനാട് 10 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
1,58,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 9,354 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇപ്പോള്‍ ചികിത്സയിലുള്ളത് 1,070 പേരാണ്.




