താനൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ കേരളം മുഴുവന്‍ ഏറ്റെടുത്ത ഫായിസ് അഹമ്മദിന്റെ ഈ വാക്കുകള്‍ പല തരത്തിലുള്ള സന്ദേശങ്ങള്‍ ആയി നാടുമുഴുവന്‍ പ്രചരിക്കുകയാണ്.
അതിനിടയിലാണ് താനൂരിലെ പൊതുപ്രവര്‍ത്തകനും വ്യാപാരിയുമായ താനൂര്‍ കാട്ടിലങ്ങാടി സ്വദേശി ചെറിയച്ചംവീട്ടില്‍ സാബു ഇതേ വാചകങ്ങള്‍ കൊണ്ട് ട്രാഫിക് ബോധവല്‍ക്കരണ സന്ദേശം ഒരുക്കിയത്.
ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് ഇല്ലാതെ പോകുന്നവരുടെ ചിത്രവും കാറില്‍ സീറ്റ് ബെല്‍റ്റ് ഇടാന്‍ ശ്രമിക്കുന്ന യുവതിയുമാണ് സന്ദേശ ചിത്രത്തില്‍ സാബു ഉള്‍ക്കൊള്ളിച്ചത്. സാബു ഇതിന് കൊടുത്ത തലക്കെട്ട് ഇങ്ങനെയും.
‘ചെലോര് ഇടും
ചെലോര് ഇടൂല
ഇട്ടോര്‍ക്കൊന്നും
ഒര് കൊയപ്പല്ല്യാ’
താന്‍ സൃഷ്ടിച്ച സന്ദേശം താനൂര്‍ സി.ഐ പി.പ്രമോദിന് വാട്‌സ്ആപ്പ് സന്ദേശമായി അയച്ചു കൊടുത്തു സാബു. സിഐ ആകട്ടെ ആ സന്ദേശചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത് ഈ പ്രദേശത്ത് ഏറെ വൈറലായിരിക്കുകയാണ്.




