തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും മരണം സംബന്ധിച്ച കേസ് കേരളാ പോലീസില്‍ നിന്നും സിബിഐ ഏറ്റെടുക്കും. ബാലഭാസ്‌കറിന്റെ അച്ഛന്റെ ആവിശ്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവിശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കേസ് സിബിഐ ക്ക് കൈമാറാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു
ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന സംശയം ഉന്നയിച്ചിരുന്നു.
വാഹനാപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചത് ബാലഭാസ്‌കറാണെന്ന് ഡ്രൈവറായ അര്‍ജ്ജുന്‍ പോലീസിനോടെ പറഞ്ഞിരുന്നു. എന്നാല്‍ ഭാര്യ ലക്ഷ്മി ബാലഭാസ്‌ക്കര്‍ അല്ല വാഹനമോടിച്ചതെന്ന് മൊഴി നല്‍കിയിരുന്നു. ഈ മൊഴികളിലെ വൈരുദ്ധ്യമാണ് അപകടത്തിലെ ദുരൂഹത ശക്തമാക്കിയത്. ക്രൈംബ്രാഞ്ച് അര്‍ജ്ജുന്റെ മൊഴി കള്ളമാണെന്ന് കണ്ടെത്തിയിരുന്നു.




