മലപ്പുറം: താനൂര്‍ നഗരസഭയെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. നഗരസഭയില്‍ ഉള്‍പ്പെട്ട് മുഴുവന്‍ വാര്‍ഡുകളും ഒഴിവാക്കിയിട്ടുണ്ട് സംസ്ഥാനത്ത് 25 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി.
മലപ്പുറം ജില്ലയില്‍ താനൂരിന് പുറമെ പെരുമ്പടപ്പ് (എല്ലാ വാര്‍ഡുകളും), വെളിയങ്കോട് (എല്ലാ വാര്‍ഡുകളും), മാറഞ്ചേരി (എല്ലാ വാര്‍ഡുകളും), ആലങ്കോട് (എല്ലാ വാര്‍ഡുകളും), വട്ടംകുളം (എല്ലാ വാര്‍ഡുകളും), എടപ്പാള്‍ (എല്ലാ വാര്‍ഡുകളും), കാലടി (എല്ലാ വാര്‍ഡുകളും) ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നലെ ഹോട്ട് സ്‌പോട്ട് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയ മറ്റ് പ്രദേശങ്ങള്‍
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മുന്‍സിപ്പാലിറ്റി (വാര്‍ഡ് 1, 35, 43), ചെറിയനാട് (4, 7), കരുവാറ്റ (4), പതിയൂര്‍ (12), പുളിങ്കുന്ന് (14, 15), ആല (13), തെക്കേക്കര (എല്ലാ വാര്‍ഡുകളും), ദേവികുളങ്ങര (13), രാമങ്കരി (9), പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ (12, 13, 17), കുളനട (2), കോട്ടങ്ങല്‍ (5, 6, 7, 8, 9), എറണാകുളം ജില്ലയിലെ കുമ്പളം (2), തൃശൂര്‍ ജില്ലയിലെ കുന്ദംകുളം മുന്‍സിപ്പാലിറ്റി ( 11, 19, 22, 25), പഞ്ചാല്‍ (12, 13), പാലക്കാട് ജില്ലയിലെ പെരുമാട്ടി (2), പല്ലശന (8) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.
നിലവില്‍ ആകെ 486 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.




